ഇനിയുമവർ കാത്തിരിക്കുന്നു
നാൾ പത്തു കഴിഞ്ഞിട്ടും കാണാനാവാതെ
ആകാശവിഹായസ്സിൽ നിന്നും മാഞ്ഞു പോയ
ആ വ്യോമയാനത്തിൽ നിന്നുള്ള
സൂചനകൾക്കായി
പ്രതീക്ഷയുടെ ചിറകിലേറി പറന്നവരും
ഇന്നെവിടെ
ആഴിക്കടിയിലോ ഏതോ അഗാഥ ഗർത്തതിലോ
അജ്ഞാതമായ ഒരു ശത്രുപാളയതിലോ
അതോ ഈ വ്യോമാംബരത്തിനുമപ്പുറമോ
ആർക്കറിയാം
ഈ തിരച്ചിൽ തുടരട്ടെ
തോരാത്ത കണ്ണുനീരിനോരറുതി വരും വരെ
പ്രതീക്ഷ കൈവിടില്ല നാം
ഞങ്ങളുടെ കാതിൽ മുഴങ്ങുന്നു
ആൾറൈറ്റ്, ഗുഡ്നൈറ്റ് * !
നാൾ പത്തു കഴിഞ്ഞിട്ടും കാണാനാവാതെ
ആകാശവിഹായസ്സിൽ നിന്നും മാഞ്ഞു പോയ
ആ വ്യോമയാനത്തിൽ നിന്നുള്ള
സൂചനകൾക്കായി
കറുത്തവരും
വെളുത്തവരും
സ്നേഹം പങ്കിടാൻ
പോയവരുംപ്രതീക്ഷയുടെ ചിറകിലേറി പറന്നവരും
ഇന്നെവിടെ
ആഴിക്കടിയിലോ ഏതോ അഗാഥ ഗർത്തതിലോ
അജ്ഞാതമായ ഒരു ശത്രുപാളയതിലോ
അതോ ഈ വ്യോമാംബരത്തിനുമപ്പുറമോ
ആർക്കറിയാം
ആളുമര്ഥവുമൊക്കെ
എത്രയെന്നാലും ആകട്ടെ
ശത്രുത വെടിഞ്ഞു രാജ്യങ്ങളോന്നായിഈ തിരച്ചിൽ തുടരട്ടെ
തോരാത്ത കണ്ണുനീരിനോരറുതി വരും വരെ
പ്രതീക്ഷ കൈവിടില്ല നാം
ഞങ്ങളുടെ കാതിൽ മുഴങ്ങുന്നു
ആൾറൈറ്റ്, ഗുഡ്നൈറ്റ് * !
വിൽസൻ അലക്സാണ്ടർ
മാർച് 18,
2014
*മലേഷ്യൻ വിമാനം MH
370 യിൽ നിന്നുള്ള അവസാനത്തെ
സന്ദേശം